ഗവേഷണം
പുനഃസ്ഥാപന ജീവശാസ്ത്രം
പ്രകൃതിയുടെ അതിജീവനശേഷി വീണ്ടെടുക്കുന്നു.
ദക്ഷിണേന്ത്യയിലെ ഉഷ്ണമേഖലാ ഭൂപ്രകൃതികളിൽ ജീർണിച്ച ആവാസവ്യവസ്ഥകൾ പുനഃസ്ഥാപിക്കുകയും അവയുടെ പാരിസ്ഥിതിക അതിജീവനശേഷി വീണ്ടെടുക്കുകയും ചെയ്യുന്നു ഈ വിഭാഗം. പുനഃസ്ഥാപനം സസ്യാവരണം വീണ്ടെടുക്കുന്നതിനേക്കാൾ അധികമാണ്: ആവാസവ്യവസ്ഥയുടെ ഘടനയും പാരിസ്ഥിതിക പ്രക്രിയകളും ജൈവവൈവിധ്യവും ജീവൻ നിലനിർത്തുന്ന ബന്ധങ്ങളും പുനഃസ്ഥാപിക്കുന്ന ശാസ്ത്രവും പ്രയോഗവുമാണ്.
ആവാസ ജീർണനം, ജൈവിക അധിനിവേശം, അസുസ്ഥിര ഭൂവിനിയോഗം, ഖനനം, മലിനീകരണം, നദികളിൽ വരുത്തിയ മാറ്റങ്ങൾ, കാലാവസ്ഥാ വ്യതിയാനം, ആവാസ ശിഥിലീകരണം എന്നിവ പല ആവാസവ്യവസ്ഥകളെയും മാറ്റിമറിച്ചിട്ടുണ്ട്. വനങ്ങൾ, നദീതീര ആവാസവ്യവസ്ഥകൾ, ശുദ്ധജല തണ്ണീർത്തടങ്ങൾ, പുൽമേടുകൾ, കരിനിലങ്ങൾ, ചെങ്കൽ പീഠഭൂമികൾ, തീരദേശ ആവാസകേന്ദ്രങ്ങൾ — പുനഃസ്ഥാപന ശ്രദ്ധ കാര്യമായി കിട്ടാത്ത ഈ ഇടങ്ങളിലാണ് ഞങ്ങളുടെ പ്രവർത്തനം.
പാരിസ്ഥിതിക ഗവേഷണം, തദ്ദേശീയ ജീവിവർഗങ്ങളുടെ പ്രവർധനം, അധിനിവേശ ജീവിവർഗ പരിപാലനം, ദീർഘകാല നിരീക്ഷണം, ജിയോസ്പേഷ്യൽ സാങ്കേതികവിദ്യകൾ, സാമൂഹിക പങ്കാളിത്തം എന്നിവ സംയോജിപ്പിച്ച് പ്രായോഗികവും വ്യാപിപ്പിക്കാവുന്നതുമായ പുനഃസ്ഥാപന മാതൃകകൾ ഞങ്ങൾ വികസിപ്പിക്കുന്നു. ആദിവാസി സമൂഹങ്ങൾ, പ്രദേശവാസികൾ, ഗവേഷകർ, വിദ്യാർഥികൾ, സർക്കാർ ഏജൻസികൾ, സംരക്ഷണ സംഘടനകൾ എന്നിവരോടൊപ്പമാണ് ഈ പ്രവർത്തനം.
സസ്യാവരണം കൂട്ടുന്നതിനേക്കാൾ ആവാസവ്യവസ്ഥയുടെ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കുന്നതിലാണ് പ്രധാന ശ്രദ്ധ. ആരോഗ്യമുള്ള ആവാസവ്യവസ്ഥകൾ ജലം നിയന്ത്രിക്കുകയും മണ്ണിനെ പോഷിപ്പിക്കുകയും കാർബൺ സംഭരിക്കുകയും പരാഗണകാരികളെ പിന്തുണയ്ക്കുകയും ഉപജീവനം ഉറപ്പാക്കുകയും ചെയ്യുന്നു.
പദ്ധതികൾ
ഗവേഷണവും സാങ്കേതികവിദ്യയും സാമൂഹിക പങ്കാളിത്തവും ഒത്തുചേരുന്ന മുഖ്യ പദ്ധതികൾ.
സംരക്ഷണത്തിന് ഗവേഷണ പ്രബന്ധങ്ങൾ മാത്രം പോരാ, ആളുകൾ വേണം
ഫീൽഡ് സർവേകൾ, പുനഃസ്ഥാപന ദിനങ്ങൾ, അധിനിവേശ ജീവിവർഗങ്ങളെ റിപ്പോർട്ട് ചെയ്യൽ, പരിസ്ഥിതി വിദ്യാഭ്യാസ പരിപാടികൾ. നിങ്ങൾ എവിടെയാണെന്നും എന്ത് ചെയ്യാനാകുമെന്നും അറിയിക്കൂ; നിങ്ങൾക്ക് ചേരുന്ന ഒരു വഴി ഞങ്ങൾ കണ്ടെത്തും.